സ്‌കൂള്‍ പാഠപുസ്തക വിതരണം ജില്ലയില്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സ്‌കൂളുകളിലേയ്ക്കുള്ള 2022-23 അധ്യന വര്‍ഷത്തെ പാഠ പുസ്തകങ്ങള്‍ തിരുവല്ല ഹബില്‍ നിന്നും വിവിധ സ്‌കൂള്‍ സൊസൈറ്റികളിലേയ്ക്ക് വിതരണം ആരംഭിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ബീനാ റാണി തിരുവല്ല ഗവ.മോഡല്‍ ഹൈസ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി എം.ജി ബിനു കുമാറിന് പുസ്തകങ്ങള്‍ നല്‍കി വിതരണ ഉദ്ഘാടനം നടത്തി.

ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള വിവിധ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഹബ് സൂപ്പര്‍വൈസര്‍ നന്ദുരാജ്, ഹബ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി ഹബില്‍ നിന്നും എത്തിച്ചു നല്‍കുന്ന പാഠപുസ്തകങ്ങള്‍ സോര്‍ട്ട് ചെയ്ത് പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നതിനായി കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...

മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസ് ; വീണക്കെതിരെ കുരുക്ക് മുറുക്കാൻ ഇഡി

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ വീണയ്ക്ക് കുരുക്കായി കൂടുതൽ കേസുകളെടുക്കാൻ...