Skip to content

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ടിക്കറ്റിന്‍റെ ജില്ലാതല പ്രകാശനം നടന്നു

പത്തനംതിട്ട : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ക്രിസ്മസ്–ന്യൂ ഇയർ ബമ്പർ 2026 – 27 ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ നിർവഹിച്ചു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ഡി.ആർ.ജോസ്, ജില്ലയിലെ പ്രമുഖ ഭാഗ്യക്കുറി ഏജന്‍റ്മാരായ വി.കെ.ഖാദർ, നാഗൂർ കനി, സയ്യിദ് മീരാൻ, അശോക് കുമാർ, കെ.എസ്.സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 25 കോടി രൂപയാണ് ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 450 രൂപ വിലയുള്ള ടിക്കറ്റിന്‍റെ വിൽപ്പന നവംബർ 28ന് ആരംഭിക്കും. 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 24 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 24 പേർക്കും അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. ഇതിനുപുറമെ 5000 രൂപ മുതൽ 500 രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളും 11 പേർക്ക് ഒരു ലക്ഷം രൂപ വീതമുള്ള സമാശ്വാസ സമ്മാനവും നൽകും. ആകെ 7,66,992 സമ്മാനങ്ങളാണ് ബമ്പർ ഭാഗ്യക്കുറിയിലുള്ളത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

  4. ‘തന്റെ ഫോൺ ചോർത്തുന്നുണ്ട്, നിരന്തരം നിരീക്ഷണത്തിലാണ്’; നിർണായക വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  5. മുഖ്യമന്ത്രി വിഡി സതീശന്‍ മിടുമിടുക്കനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

Share on WhatsApp

Share this story

ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ടിക്കറ്റിന്‍റെ ജില്ലാതല പ്രകാശനം നടന്നു pathanamthittamedia.com