മുഖ്യമന്ത്രി വിഡി സതീശന്‍ മിടുമിടുക്കനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ : മുഖ്യമന്ത്രി വിഡി സതീശന്‍ മിടുമിടുക്കനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത് എല്ലാവരും സര്‍ട്ടിഫിക്കറ്റ് കൊടുത്താണ്. സതീശനോട് പിണക്കമില്ല. പണ്ടും പിണക്കമില്ലായിരുന്നു. ഉണ്ടായിരുന്നത് വിഷയാധിഷ്ടിത അഭിപ്രായ വ്യത്യാസം മാത്രമായിരുന്നെന്ന് വെള്ളപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാന്‍ ആരു വന്നാലും വിലക്കില്ല. ആരുമായും പിണക്കമില്ല. മുഖ്യമന്ത്രി വന്നാലും സ്വാഗതം. ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷമായി തന്റെ പൊതുപ്രവര്‍ത്തനത്തെയും സ്വകാര്യ ജീവിതത്തെയും ഒരുപോലെ വേട്ടയാടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. മൈക്രോ ഫിനാന്‍സ് കേസില്‍ എന്നെ പ്രതിയാക്കിയാണോ കുറ്റപത്രം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. തന്നെ പ്രതിയാക്കി കേസ് കൊടുക്കണമെന്നുളള അഭിപ്രായം ഈ സര്‍ക്കാരിന് ഇല്ലന്നല്ലേ അവര്‍ കോടതയില്‍ പറഞ്ഞത്. ഊഹാപോഹങ്ങള്‍ വച്ച് ചിലര്‍ ഉണ്ടായില്ലാ വെടി പൊട്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
താന്‍ വീണ്ടും ട്രസ്റ്റ് ഭാരവാഹികയാകുമെന്ന് മനസിലാക്കിയതോടെ ചിലര്‍ രംഗത്തുവന്നിരിക്കുകയാണ്. തന്നെ ഇപ്പോ അറസ്റ്റ് ചെയ്യുമെന്ന് പ്രചരിപ്പിക്കുകയാണ് ഇവര്‍. അതെല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ 30 കൊല്ലമായി തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഗുരുവിന്റെ കാരുണ്യം കൊണ്ടും പാവങ്ങളുടെ പ്രാര്‍ഥന കൊണ്ടും ദോഷമൊന്നും ഉണ്ടായില്ല. ഇന്ത്യ സര്‍ക്കാരിന്റെ ആദരവ് ലഭിക്കുകയും ചെയ്തു. അതിനെതിരെയും ചിലര്‍ കേസ് കൊടുത്തു. എല്ലാ കേസുകളും ചവറ്റുകൊട്ടയില്‍ പോയില്ലേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
പുനലൂരിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
ഇടയ്‌ക്കിടെ അസുഖം ; മെഡിക്കൽ പരിശോധനയിൽ പുറത്തുവന്നത് ഭാര്യയുടെ വിഷപ്രയോഗം ; ലക്ഷ്യം 8 കോടിയുടെ സ്വത്തും ഇൻഷുറൻസും
-
കൊശമറ്റം ഫിനാൻസിനെ മഹീന്ദ്ര ഫിനാൻസ് ഏറ്റെടുക്കില്ല





