ജില്ലാ പഞ്ചായത്ത് ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കുമെന്ന് പ്രസിഡന്റ് ദീനാമ്മ റോയി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് ഓഫീസ് പൂർണ്ണമായി ഭിന്നശേഷി സൗഹൃദം ആക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന നിർദ്ധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പഞ്ചായത്തിന്റെ മുൻവശത്ത് ലിഫ്റ്റ് സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടത്തിന്റെ പണി ഉടൻ പൂർത്തിയാകും. പണി പൂർത്തിയാകുന്നതോടുകൂടി ജില്ലാ പഞ്ചായത്ത് ഓഫീസ് പരിപൂർണ്ണ ഭിന്നശേഷി സൗഹൃദമാകുമെന്നും അവർ പറഞ്ഞു.

പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ ജേക്കബ് അധ്യക്ഷത വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം മീരാൻ വടക്കുപുറം, ജോർജ് വർഗീസ് തെങ്ങുംതറയിൽ, കെ.ആർ അശോക് കുമാർ, വി മുരളീധരൻ, കെ.എം.രാജ, നവാസ് തനിമ, സന്തോഷ് കുമാർ പാലക്കാട്, ആമിന ബീവി, പൊടിയമ്മ ജോൺ എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...