പാലയ്ക്കാട്ടുചിറ -ചിറയിറമ്പ്- തിരുവഞ്ചാംകാവ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന പാലയ്ക്കാട്ടുചിറ-ചിറയിറമ്പ്-തിരുവഞ്ചാംകാവ് റോഡുകളുടെ നിർമാണം ആരംഭിച്ചു. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ  ഏഴ്​, എട്ട്​, 12 വാർഡുകളിൽ ഉൾപ്പെടുന്ന റോഡിന്റെ റീടാറിങ്, ഐറിഷ് ഡ്രെയിൻ, പുനരുദ്ധാരണം എന്നിവയാണ്​ നടക്കുന്നത്​. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോർജ്ജ്  മാമ്മൻ കൊണ്ടുരി​ന്റെ  നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വികസന ഫണ്ടിൽനിന്നാണ് ജില്ല പഞ്ചായത്ത് തുക അനുവദിച്ചത്.

ചെട്ടിമുക്ക്-തോണിപ്പുഴ റോഡിൽ തിരുവഞ്ചാംകാവ് ക്ഷേത്രം മുതൽ ചിറയിറമ്പ് ജങ്ഷൻവരെയും പാലയ്ക്കാട്ടുചിറ മുതൽ തിരുവഞ്ചാംകാവ് വരെയുമാണ് സഞ്ചാരയോഗ്യമാക്കുന്നത്. നാലുമണിക്കാറ്റ് പദ്ധതിയിലൂടെ ജില്ല പഞ്ചായത്ത് ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രത്തിലേക്കും ഗ്രാമപഞ്ചായത്തി​ന്റെ  പ്രധാന നെല്ലറയായ നെടുമ്പ്രയാർ പുഞ്ചയിലേക്കുമുള്ള പ്രധാന പാതകളാണിവ. ഇരുറോഡി​ൻെറയും നിർമാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രദുരിതത്തിനും പരിഹാരമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...