ജില്ലാ പോലീസ് മേധാവി എന്റെ കേരളം മേള സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഉന്നം പിഴയ്ക്കാതെ ലക്ഷ്യത്തിലേക്ക് ത്രോ ചെയ്ത് ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേള സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു കുടുംബശ്രീയുടെ സ്‌നേഹിത തീം സ്റ്റാളിലെ മത്സരത്തില്‍ പങ്കെടുത്തത്. വളയം കൃത്യമായി എറിഞ്ഞ് ബൗളില്‍ വീഴ്ത്തണം. ആ ബൗളിലുള്ള ചോദ്യത്തിന് ശരിയുത്തരം നല്‍കണം. ഇതായിരുന്നു മത്സരം. വളയം കൈയ്യിലെടുത്ത ജില്ലാ പോലീസ് മേധാവി ആദ്യത്തെ ത്രോയില്‍ തന്നെ കൃത്യമായ ഇടത്ത് വീഴ്ത്തി ചോദിച്ച ചോദ്യത്തിന് ശരിയുത്തരവും നല്‍കി താരമായി.

വിമുക്തിയുടെ സ്റ്റാളില്‍ എത്തിയ ജില്ലാ പോലീസ് മേധാവി ലഹരിക്കെതിരെ ഒരു അമ്പ് എന്ന മത്സരത്തില്‍ പങ്കെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് അമ്പെയ്ത വിജയിക്കുള്ള സമ്മാനവിതരണം നടത്തി. പോലീസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളുകളും നാര്‍ക്കോട്ടിക് ആന്‍ഡ് സ്റ്റുഡന്റ് പോലീസ് ഒരുക്കിയിരിക്കുന്ന സ്റ്റാളും സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലെത്തിയ അദ്ദേഹം 360 ഡിഗ്രി സെല്‍ഫി വീഡിയോ കാമറയില്‍ വീഡിയോ പകര്‍ത്തിയ ശേഷമാണ് മടങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യന്നൂർ പോലീസിനെതിരെ പരാതിയുമായി ജ്യോത്സൻ

0
കണ്ണൂർ : ലഹരിമരുന്നിനെതിരെ സർക്കാർ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ മറവിൽ...

അയിരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജി ബിന്‍ വിതരണം ചെയ്തു

0
അയിരൂര്‍ : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി അയിരൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട...

ഡിഎച്ച്എസ് സ്ഥലംമാറ്റം : സർക്കാരിന് ആശ്വാസം

0
തിരുവനന്തപുരം : ഡിഎച്ച്എസ് സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് വിജയം. ഡോ.റീനയെ...

വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവം ; മേൽനോട്ട ചുമതല തിരുവനന്തപുരം...

0
തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ, അന്വേഷണത്തിന്റെ...