ബഹിരാകാശത്ത് നിന്നൊരു ദീപാവലി ആശംസ ; ആശംസയറിയിച്ച് സുനിത വില്യംസ്

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ബഹിരാകാശ നിലയത്തില്‍ നിന്നൊരു ദീപാവലി ആശംസ, അറിയിച്ചതാകട്ടെ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു. അഞ്ചു മാസത്തോളമായി ബഹിരാകാശത്ത് കഴിയുകയാണ് അവർ. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്കും ആശംസയറിയിച്ചു കൊണ്ടുള്ള സുനിതയുടെ വിഡിയോ എത്തിയത്. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്തതിനും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ സംഭാവനകള്‍ അംഗീകരിച്ചതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും സുനിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ‘ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീപാവലി ആഘോഷിക്കാനുള്ള അതുല്യമായ അവസരമാണ് എനിക്കുള്ളത്. ദീപാവലിയെക്കുറിച്ചും മറ്റ് ഇന്ത്യന്‍ ആഘോഷങ്ങളെക്കുറിച്ചും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്റെ സമയമാണ്.” – സുനിത പറഞ്ഞു. ഇവര്‍ 2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ

0
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളിപ്പറഞ്ഞ...

പയ്യനാമണ്‍ താവളപ്പാറയില്‍ നടുറോഡില്‍ മാലിന്യങ്ങള്‍ തള്ളി : പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമെന്ന് നാട്ടുകാര്‍

0
കോന്നി : പയ്യനാമണ്‍ താവളപ്പാറയില്‍ കാര്‍മല്‍ സ്കൂളിന് സമീപം സാമൂഹ്യ വിരുദ്ധര്‍ നടുറോഡില്‍...

മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് : അബ്ദുൽ ഷുക്കൂർ മൗലവി അൽ...

0
പത്തനംതിട്ട : മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് മാത്രമാണെന്ന്...

ആറന്‍മുള പ്രളയരക്ഷാ പ്രവര്‍ത്തനം : ഓഫ്‌റോഡ് വാഹനത്തിന് പിഴയിട്ട എം.വി.ഡി നടപടി അനൗചിത്യപരമെന്ന് അബിന്‍...

0
പത്തനംതിട്ട : ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ...