പലസ്തീനിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായം ; 30 ടൺ മെഡിക്കൽ സാമഗ്രികളും മരുന്നുകളും അയച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പലസ്തീനിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായം. 30 ടൺ മെഡിക്കൽ സാമഗ്രികളും മരുന്നുകളും കേന്ദ്ര സർക്കാർ പലസ്തീനിലേക്ക് അയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഒദ്യോഗിക വക്താവ് രൺധീർ ജെയ്സ്വാളാണ് ദുരിതാശ്വാസ സാമഗ്രികൾ അയച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ രണ്ടാമതും പലസ്തീനിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നത്. ജീവൻ രക്ഷാമരുന്നുകളും ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളും ഉൾപ്പെടെയുള്ള മെഡിക്കൽ സാമഗ്രികളാണ് പലസ്തീനിലെ ജനങ്ങൾക്കായി ഇന്ത്യ അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വിശദീകരിക്കുന്നു.

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ പലസ്തീനിലേക്കുള്ള 30 ടൺ അവശ്യ സാധനങ്ങൾ കൈമാറിയത്. പലസ്തീൻ അഭയാർത്ഥികളുടെ ദുരിതാശ്വാസത്തിനായി പ്രവ‍ർത്തിക്കുന്ന ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി വഴിയാണ് മരുന്നുകളും ഭക്ഷണ സാധനങ്ങളുമടങ്ങുന്ന 30 ടൺ അവശ്യ വസ്തുക്കൾ കൈമാറിയത്. അവശ്യ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ദന്തചികിത്സാ ഉത്പന്നങ്ങളും മറ്റ് പൊതുമരുന്നുകളും ഹൈ എനർജി ബിസ്കറ്റുകളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് അന്ന് അയച്ചത്. പലസ്തീനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന ഐക്യരാഷ്ട്ര സഭാ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എയ്ക്ക് രണ്ടര ദശലക്ഷം ഡോളറിന്റെ സഹായധനത്തിന്റെ ആദ്യ ഗ‍ഡു ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യ കൈമാറിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...