ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമുള്ള ഇന്ത്യന്‍ നഴ്‌സുമാരുമായി സംവദിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിച്ച അദ്ദേഹം അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിച്ചു. അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തില്‍ കോവിഡ് പ്രതിസന്ധിയെ എങ്ങനെ മറികടക്കാം എന്ന് നഴ്‌സുമാര്‍ ചര്‍ച്ചയില്‍ വിശദീകരിച്ചു.

ഡല്‍ഹി എയിംസില്‍ നിന്നും മലയാളി കൂടിയായ നഴ്‌സ് വിപിന്‍ കൃഷ്ണന്‍, ന്യൂസിലന്‍ഡില്‍ നിന്നും അനു രാഗ്‌നാഥ്, ആസ്‌ത്രേലിയയില്‍ നിന്നും നരേന്ദ്ര സിങ്, ബ്രിട്ടണില്‍ നിന്നും ഷെല്‍ലിമോള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറന്നതിലുള്ള പരിഭവമായിരുന്നു ഡല്‍ഹി എയിംസില്‍ ജോലിചെയ്യുന്ന മലയാളിയായ വിപിന്‍ കൃഷ്ണക്ക് പറയാനുണ്ടായിരുന്നത്. ഭാര്യക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നെന്നും തങ്ങള്‍ രണ്ടുപേരും ഇപ്പോഴും ക്വാറന്റീനില്‍ തുടരുകയാണെന്നും വിപിന്‍ പറഞ്ഞു. സുഖം പ്രാപിച്ചാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാന്‍ തയ്യാറാണെന്നും വിപിന്‍ അറിയിച്ചു.

പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ നടപടികള്‍ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായകമായെന്ന് ന്യൂസിലന്‍ഡില്‍ ജോലിചെയ്യുന്ന അനു രാഗ്‌നാഥ് അഭിപ്രായപ്പെട്ടു. അവരുടെ കഠിന പ്രവര്‍ത്തനവും ശക്തമായ നിലപാടുമാണ് നിയന്ത്രണം സാധ്യമാക്കിയത്- അനു കൂട്ടിച്ചേര്‍ത്തു. ആളുകള്‍ മരിച്ചു വീഴാന്‍ തുടങ്ങിയപ്പോഴാണ് ഇതൊരു സാധാരണ പനിയല്ലെന്ന ഗൗരവം ലോകം മുഴുവന്‍ ഉള്‍ക്കൊണ്ടതെന്ന് നരേന്ദ്ര സിങ് ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെങ്കിട്ട വെങ്കിട് അടക്കമുള്ള പ്രതികൾക്ക് ജാമ്യം; വിപിവിവി തട്ടിപ്പ് കേസിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പായി

0
ന്യൂഡൽഹി: വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട...

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...