ഡോക്ടറെ നടുറോഡില്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഡോക്ടറെ നടുറോഡില്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ഒടുവില്‍ കീഴടങ്ങി. മെഡിക്കല്‍ കോളേജ് പൊങ്ങുഴിമീത്തല്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ എം.പി അബ്ദുള്‍ ഖാദര്‍ (51) ആണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെ കുന്ദമംഗലം മജിസ്‌ട്രേറ്റിന് ചാര്‍ജുള്ള ജെ.സി.എം-7 കോടതിയില്‍ ഹാജരായത്. മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെയാണ് ഇയാള്‍ ആക്രമിച്ചത്. കഴിഞ്ഞദിവസം മെഡിക്കല്‍കോളേജ് പോലീസ് ഇയാളെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ചുണ്ടായ വാക്‌തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞമാസം 25-നാണ് ചേവായൂര്‍ പ്രസന്റേഷന്‍ സ്കൂള്‍ സ്റ്റോപ്പിനടുത്തുവെച്ച്‌ ഇരുചക്രവാഹനത്തിലെത്തിയ പ്രതി ഡോ.കെ.അമ്പിളിയുടെ മുഖത്ത് ഇടിച്ചത്. മൂക്കിന്റെ എല്ലൊടിഞ്ഞതിനെത്തുടര്‍ന്ന് ഡോ.അമ്പിളി ശസ്ത്രക്രിയക്ക്‌ വിധേയയായിരുന്നു. മര്‍ദനത്തില്‍ കെ.ജി.എം.സി.ടി.എ യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധസമരം നടത്തിയിരുന്നു. ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...