ദക്ഷിണ കൊറിയയിൽ നായ മാംസം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

സിയോൾ : നായ മാംസത്തിന് ദക്ഷിണ കൊറിയയിൽ നിരോധനം. പാർലമെന്‍റിൽ ഇതുസംബന്ധിച്ച ബിൽ പാസായെങ്കിലും നിരോധനം ഇപ്പോൾ പ്രാബല്യത്തിൽ വരില്ല. രാജ്യത്തെ നൂറ്റാണ്ടുകളായുള്ള മാംസ ഭക്ഷണത്തിനേർപ്പെടുത്തിയ നിരോധനം മൂന്നു വർഷം കൊണ്ടാണ് നടപ്പാക്കുക. ചൊവ്വാഴ്ചയാണ് നായ മാംസം ഉൽപാദനവും വിൽപനയും നിരോധിക്കുന്ന ബിൽ ദക്ഷിണ കൊറിയൻ പാർലമെന്‍റ് പാസാക്കിയത്. നായ മാംസം കഴിക്കുന്നത് കുറ്റകരമല്ലെങ്കിലും, 2027 ഓടെ നായ്ക്കളുടെ മാംസത്തിനായുള്ള വിൽപന, വിതരണം, കശാപ്പ് എന്നിവ നിരോധിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നത്. ചരിത്ര വിജയം എന്നാണ് ഇതിനെ മൃഗസ്നേഹികൾ വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം, മൃഗസ്നേഹികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്.

നായയെ അരുമയായി വളർത്തുന്നവരുടെ എണ്ണം രാജ്യത്ത് വർധിച്ചിരുന്നു. എന്നാൽ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് നായ മാംസ നിരോധനം നടപ്പിലായിരുന്നില്ല. ഒടുവിൽ ഇപ്പോൾ ഇത് നിയമമായതോടെ ലംഘിക്കുന്നവർക്ക് മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ന്യൂയോർക്കിലെ മൃഗക്ഷേമ സംഘടനയായ അവെയർ കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ ഇതുസംബന്ധിച്ച് സർവേ നടത്തിയിരുന്നു. രാജ്യത്തെ മുതിർന്നവരിൽ 93% പേരും ഭാവിയിൽ നായ മാംസം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 82% പേർ നിരോധനത്തെ പിന്തുണക്കുന്നവരായിരുന്നെന്നും സർവേ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...