സ്ത്രീധന പീഡന മരണം ; യുപിയിൽ യുവതിയെ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ഉത്തര്‍പ്രദേശിൽ സ്ത്രീധന പീഡന മരണങ്ങൾ തുടര്‍ക്കഥയാകുന്നു. അമ്രോഹയിൽ യുവതിയെ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചു. ഗുരുതരാവസ്ഥയിലായ യുവതി 17 ദിവസത്തെ നരകയാതനക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുൽ ഫിസയാണ് മരിച്ചത്. മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരു വര്‍ഷം മുന്‍പായിരുന്നു കാല ഖേഡ ഗ്രാമത്തിൽ നിന്നുള്ള പർവേസുമായി ഗുൽ ഫിസയുടെ വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ തന്‍റെ മകളെ ഭർത്താവും ഭർതൃവീട്ടുകാരും മറ്റ് കുടുംബാംഗങ്ങളും സ്ത്രീധനത്തിന്‍റെ പേരിൽ ഉപദ്രവിക്കുകയാണെന്ന് ഫുർഖാൻ ആരോപിച്ചു.

ആഗസ്ത് 11നാണ് ഗുൽഫിസയെ ആസിഡ് കുടിപ്പിക്കുന്നത്. ഫുർഖാന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പർവേസിനും കുടുംബാംഗങ്ങൾക്കുമെതിരെ സ്ത്രീധന പീഡനം, മര്‍ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. ഗുൽ ഫിസയുടെ മരണത്തോടെ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്താൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...