ഡോ. അംബേദ്കര്‍ കാലത്തിന് മുമ്പേ നടന്ന കര്‍മ്മയോഗി : പന്തളം സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യ ഇന്‍ഡ്യക്ക് ലോകത്തിലെ ഏറ്റവും ബൃഹത്തും മികച്ചതുമായ ഒരു ഭരണഘടന സംഭാവന ചെയ്ത കാലത്തിനുമുമ്പേ നടന്ന കര്‍മ്മയോഗിയായിരുന്നു ഭരണഘടനാ ശില്‍പ്പി ഡോ. ബാബാ സാഹിബ് അംബേദ്കര്‍ എന്ന് കെ.പി.സി.സി വക്താവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍ പറഞ്ഞു. ഡോ. അംബേദ്കറുടെ അന്‍പത്തി എട്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതര മൂല്യങ്ങളേയും ജനാധിപത്യ സംവിധാനങ്ങളേയും അട്ടിമറിക്കുവാന്‍ കേന്ദ്രത്തില്‍ ഭരണം കൈയ്യാളുന്നവര്‍ തന്നെ മുന്നിട്ടിറങ്ങുന്ന ദുഃഖകരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹത്തായ ഇന്ത്യന്‍ ഭരണഘടനാ സംവിധാനങ്ങളേയും ജനാധിപത്യത്തേയും സംരക്ഷിക്കേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്‍റേയും കടമയും കര്‍ത്തവ്യവും ആണെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെയും മൂല്യങ്ങളെയും തകര്‍ക്കുവാനും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുവാനും നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മഹത്തായ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് നീങ്ങുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് പന്തളം സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറിമാരായ എന്‍. ഷൈലാജ്, അനീഷ് വരിക്കണ്ണാമല, റിങ്കു ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, റ്റി.കെ സാജു, കെ.കെ റോയിസണ്‍, കെ.ജി. അനിത, സജി കൊട്ടക്കാട്, എം.എസ്. പ്രകാശ്, ജോണ്‍സണ്‍ വിളവിനാല്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, കെ. ജാസിംകുട്ടി, എസ്.വി. പ്രസന്നകുമാര്‍, ജി. രഘുനാഥ്, ഷാം കുരുവിള, ഡി.എന്‍. തൃദീപ്, സതീഷ് പണിക്കര്‍, ബിനു എസ്. ചക്കാല, സുനില്‍ പുല്ലാട്, ജേക്കബ് പി. ചെറിയാന്‍, ലിജു ജോര്‍ജ്, ബിജിലി ജോസഫ്, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, സി.കെ. ശശി, വിനീത അനില്‍, സിന്ധു അനില്‍, രാജേഷ് ചാത്തങ്കരി, പ്രൊഫ. പി.കെ. മോഹന്‍രാജ്, സക്കറിയ വര്‍ഗീസ്, സിബി താഴത്തില്ലത്ത്, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, പോഷക സംഘടനാ ഭാരവാഹികളായ അനൂപ് മോഹന്‍, പി.ജി ദിലീപ് കുമാര്‍, അലന്‍ ജിയോ മൈക്കിള്‍, മാത്യു പാറയ്ക്കല്‍, നഹാസ് പത്തനംതിട്ട, എസ്. അഫ്സല്‍, സിബി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...