ഷാർജ : തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അയ്യാലിൽ ചക്കപഞ്ചാലിൽ ഡോ. മുഹമ്മദ് സഗീർ (63) അജ്മാനിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 25 വർഷമായി അജ്മാനിൽ ക്ലിനിക്ക് നടത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഫറൂഖ് കോളേജ് അധ്യാപകനായിരുന്ന പരേതനായ അബ്ദുൽ മജീദിന്റെയും റാബിയയുടെയും മകനാണ് മുഹമ്മദ് സഗീർ. ഭാര്യ: നസ്രത്ത് ബാനു, മക്കൾ: നീഗസ് മുഹമ്മദ് (അജ്മാൻ), ഡോ,നെഹാർ (മെഡിക്കൽ വിദ്യാർഥി , മംഗളൂരു) മരുമകൾ: സമീന (അജ്മാൻ). സഹോദരങ്ങൾ: ഫാത്തിമ (പാലക്കാട്), അഹമ്മദ് (സൗദി അറേബ്യ), സെമീന. ഖബറടക്കം എറിയാട് കടപ്പൂർ പള്ളിയിൽ നടക്കും.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ അജ്മാനില്‍ അന്തരിച്ചു
- Advertisment -
Recent News
- Advertisment -
Advertisment