പമ്പാ നദിയില്‍ രാസവസ്തുക്കള്‍ കലക്കി മീന്‍ പിടിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാ നദിയില്‍ രാസവസ്തുക്കള്‍ കലക്കി മീന്‍ പിടിക്കുന്നതായി പരാതി. നദിയുടെ കിഴക്കന്‍ഭാഗങ്ങളിലെ പാറക്കെട്ടുകളും മറ്റും ഉള്ളിടങ്ങളിലാണ് സംഭവം. നദിയുടെ ആഴം കുറഞ്ഞ ഭാഗങ്ങളായ കട്ടിക്കല്‍, കടുമീന്‍ചിറ, തോണിക്കടവ്, അത്തിക്കയം എന്നീ ഭാഗങ്ങളിലാണ് മീന്‍ പിടിക്കാനായി വെള്ളത്തില്‍ രാസവസ്തുക്കള്‍ കലക്കുന്നത്. ഇതുമൂലം മീനുകള്‍ കൂട്ടമായി ചാത്തു പൊങ്ങുകയാണ്. അന്യ സംസ്ഥാനത്തു നിന്നുള്ള നാടോടി സംഘങ്ങളും ഇത്തരത്തില്‍ മീന്‍ പിടിക്കുന്നുണ്ട്. വില്‍പ്പനക്കായി മീന്‍ പിടിക്കുന്ന സംഘങ്ങളാണ് പുഴയില്‍ രാസവസ്തുക്കള്‍ പോലുള്ളവ കലക്കുന്നത്.

വേനല്‍ കടക്കുന്നതോടെ നിരവധിപേരാണ് പുഴയെ ആശ്രയിക്കുന്നത്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പമ്പാ നദിയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. അധികൃതര്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ആവശ്യപ്പെടുന്നത്. മുന്‍കാലങ്ങളില്‍ തോട്ട പൊട്ടിച്ചും മറ്റും മീന്‍ പിടിക്കുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി അധികൃതര്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് മറ്റു പല മാര്‍ഗങ്ങളിലൂടെ മീന്‍ പിടിത്തം തുടങ്ങിയത്. ഇത്തരത്തില്‍ രാസവസ്തുക്കള്‍ കലക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....