തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡറിനെതിരെ ആക്രമണം ; രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ്ജെൻഡറെ ആക്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ചെറുവയ്ക്കൽ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനിൽകുമാർ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ചാവടിമുക്കിൽ താമസിക്കുന്ന ആൽബിനെയാണ് അക്രമി സംഘം തലക്കടിച്ച് പരിക്കേൽപ്പിച്ചത്.

സഹോദരി ലൈജുവിനൊപ്പമാണ് ട്രാൻസ്ജെൻഡർ സഹോദരങ്ങളായ ആൽബിനും ദേവനും താമസിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അ‍ഞ്ച് പേ‍ർ അസഭ്യം പറയുകയും കൈയേറ്റ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനെയാണ് ട്രാൻസ്ജെൻഡറായ സഹോദരൻ ആൽബിനെ ആക്രമിച്ചത്. ആൽബിനൊപ്പമുണ്ടായിരുന്നു ദേവനെയും സംഘം മർദ്ദിച്ചു. ശ്രീകാര്യം പോലീസിൽ പരാതി നൽകിയിട്ടും പോലീസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറയുന്നു. എന്നാൽ പരാതി കിട്ടിയപ്പോള്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തുവെന്നും ശ്രീകാര്യം പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...