ആനകള്‍ക്ക് കുങ്കിയാനയാകാനുള്ള പരിശീലനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുതുമല ആന ക്യാംപില്‍‌ പുതിയ ആനകള്‍ക്ക് കുങ്കിയാനയാകാനുള്ള പരിശീലനം തുടങ്ങി. തെപ്പക്കാട് ആന ക്യാംപിലെ ഗിരി, രഘു, ബൊമ്മി, മസിനി എന്നീ ആനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കുങ്കിയാനകളായ വസീം, ബൊമ്മന്‍, ഉദയന്‍ എന്നി ആനകളെ ഉപയോഗിച്ചാണ് പാപ്പാന്‍മാര്‍ ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.ഗിരി എന്ന ആനയെ വണ്ടലൂര്‍ മൃഗശാലയില്‍ നിന്നാണ് തെപ്പാക്കാട് ആന ക്യാംപിലേക്ക് മാറ്റിയത്.

ഓസൂരില്‍ അമ്മയെ പിരിഞ്ഞ് അവശ നിലയില്‍ കാണാനിടയായിട്ടാണ് രഘു എന്ന ആനയെ ക്യാംപിലെത്തിച്ചത്. സത്യമംഗലം വനത്തില്‍ നിന്ന് അമ്മ നഷ്ടപ്പെട്ട് ഗ്രാമത്തിലെത്തിയതാണ് 2 വയസ്സുള്ള ബൊമ്മി. ശ്രീരംഗം ക്ഷേത്രത്തിലായിരുന്ന മസിനിയെ ചെന്നൈ കോടതി ഇടപെട്ടാണ് തെപ്പക്കാടെത്തിച്ചത്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള പരിശീലനമാണ് പ്രധാനമായും നല്‍കുന്നത്. കാട്ടാനകളെ പിടിക്കുമ്ബോള്‍ വടം കഴുത്തില്‍ കെട്ടുക, കൊട്ടിലിലേക്കു മാറ്റുക, തടികള്‍ വലിച്ചുമാറ്റുക എന്നിവയ്ക്കും ലോറിയില്‍ കയറാനും പരിശീലനം നല്‍കും. പ്രായക്കുറവുളളതിനാല്‍ ബൊമ്മിക്ക് മണിയടിക്കുക, മുട്ടുകുത്തുക തുടങ്ങിയ ചെറിയ പരിശീലനമാണ് നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...