ഡോ. എം. എസ്. സുനിലിന്റെ 361 – മത് സ്നേഹഭവനം ആദിവാസി കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 361- ാമത് സ്നേഹഭവനം ഷെല്ലി പോളിന്റെ സഹായത്താൽ ചിറ്റാർ വേളിമല മുരുപ്പേൽ രാജി ഭവീദിനും രണ്ട് പെൺകുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് അരുൺ ബച്ചു എൻ.എൻ. നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ വനാവകാശ പ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺകുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത കുടിലിൽ വന്യമൃഗ ഭീഷണിയിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ അവസ്ഥ മുൻ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ബീനാ ഗോപാൽ ടീച്ചറിന്റെ ശ്രദ്ധയിൽപെടുത്തുകയും അതിൻപ്രകാരം ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കി ഇവർക്കായി ഷെല്ലി പോൾ നൽകിയ തുക ഉപയോഗിച്ച് 3 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. വന്യമൃഗങ്ങളിൽ നിന്നും ഇഴ ജന്തുക്കളിൽ നിന്നും സംരക്ഷണം ഒരുക്കുന്നതിനായി മുകളിൽ 2 കിടപ്പുമുറികളോട് കൂടിയ സുരക്ഷിത ഭവനമാണ് ആദിവാസി കുടുംബത്തിനായി പ്രത്യേക രൂപകൽപ്പന ചെയ്തു നിർമ്മിച്ച് നൽകിയത്. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, സി.ഡി.എസ്. ചെയർപേഴ്സൺ അംബിക മിനി, സൂര്യ. എസ്. നായർ, സുധർമൻ. സി. കെ, മധു ചിറ്റാർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...