ഡോ.എം. എസ്. സുനിലിന്റെ 368- മത് സ്നേഹഭവനം കിടപ്പുരോഗിയായ ഏലിയാമ്മയ്ക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 368 -മത് സ്നേഹഭവനം സ്ട്രോക്ക് വന്ന് കിടപ്പിലായ വയല വള്ളവിളയിൽ ഏലിയാമ്മയ്ക്കും ജോസിനും രണ്ട് കുട്ടികൾക്കും ആയി ഡോ. ലേഖ ബാബുവിന്റെ സഹായത്താൽ അങ്ങാടിക്കൽ വടക്ക് നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം എ.എൻ. സലീം നിർവഹിച്ചു.

മാസങ്ങൾക്ക് മുമ്പ് കാറ്റിലും മഴയിലും താമസിച്ചിരുന്ന ചെറിയ വീട്ടിന്റെ മുകളിലേക്ക് രണ്ടു മരങ്ങൾ കടപുഴകി വീഴുകയും വീട് പൂർണമായി നശിക്കുകയും ചെയ്തപ്പോൾ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞ് ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ബാത്റൂമും സിറ്റൗട്ടുമടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ എം. അനിരുദ്ധൻ, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, കിരൺ എം, ഭദ്രകുമാരി എസ്. ഡോ. ജഗദീഷ് കെ. ബി. വിനോദ് കുമാർ, ബിനൂ സ്കറിയ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....