ജില്ലയിലെ ഏറ്റവും നല്ല പ്രവാസി കാരുണ്യ പ്രവർത്തനത്തിനുള്ള ആദരവ് പ്രവാസി സേവാ കേന്ദ്രം സെക്രട്ടറി സോനാ എസ് തോമസിന്

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട ജില്ലയിലെ ഏറ്റവും നല്ല പ്രവാസി കാരുണ്യ പ്രവർത്തനത്തിനുള്ള ആദരവ് പ്രവാസി സേവാ കേന്ദ്രം സെക്രട്ടറി സോനാ എസ് തോമസിന് റിട്ടയേഡ് ജില്ലാ ആൻഡ് സെക്ഷൻ ജഡ്ജ് മുഹമ്മദ് ഇബ്രാഹിം നൽകി ആദരിച്ചു. പത്തനംതിട്ട ജില്ല കേന്ദ്രമാക്കി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്കുവേണ്ടി നിസ്തുലമായ സേവന പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. അവസരമനുഭവിക്കുന്ന പ്രവാസികളുടെ അഭയകേന്ദ്രമായി മാറുകയാണ് പ്രവാസി സേവാ കേന്ദ്രം. പ്രവാസി ഫെഡറേഷൻ പത്തനംതിട്ട ജില്ല സെക്രട്ടറി കൂടിയായ സുനിൽ ഖാൻ ആണ് പ്രവാസി സേവാ കേന്ദ്രത്തിന്റെ പ്രസിഡണ്ട്.

പ്രവാസികളുടെ പെൻഷൻ പുനരധിവാസ പദ്ധതി, മരണാനന്തര സഹായം, വിവാഹസഹായ ധനം, ചികിത്സാ സഹായധനം, തുടങ്ങി പ്രവാസികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകപ്പെടുന്ന ജില്ലയിലെ ഒരേ ഒരു സ്ഥാപനമാണ്. പ്രവാസികൾക്ക് ആവശ്യമായ ഏത് ആവശ്യങ്ങൾക്കും പ്രവാസി സേവാ കേന്ദ്രം സന്ദർശിക്കാവുന്നതാണ്. പ്രവാസി സേവാ കേന്ദ്രം ഹാളിൽ നടന്ന ചടങ്ങിൽ സേവാ കേന്ദ്രം പ്രസിഡണ്ട് സുനിൽ ഖാൻ അധ്യക്ഷത വഹിച്ചു. ഡയറക്ട് ബോർഡ് അംഗം റെജി ഇബ്രാഹിം ബിനു, ജോർജ് മത്തായി, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. സോനാ എസ് തോമസ് നന്ദി രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....