രാജ്യം നേരിടുന്ന ഏത് പ്രതിസന്ധികളെയും നേരിടാൻ യുവജനത സജ്ജരാകണം ; ഡോ. എൻ ജയരാജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കെ.എസ്.സി (എം) സംസ്ഥാന കമ്മിറ്റി 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ഗാന്ധി സ്‌കോയറിൽ ദേശ സംരക്ഷണ പ്രതിജ്ഞ നടത്തി. തുടർന്ന് നടന്ന സംസ്ഥാന നേതൃസമ്മേളനം കേരളാ ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.

ഇനി വരുന്ന തലമുറകള്‍ക്കായി ഒരു മികച്ച രാഷ്ട്രം സൃഷ്ടിക്കാനും സ്വാതന്ത്ര്യത്തിന്റെ മഹത്വം കാത്ത് പരിപാലിക്കാനും ഓരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്നും മതാന്ധതയ്‌ക്കെതിരെ പോരാടാനും മതനിരപേക്ഷതയുടെ കാവലാളാകാനും വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോർജ്ജുകുട്ടി ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി.

അലക്സാണ്ടർ കുതിരവേലിൻ, റിൻ്റോ തോപ്പിൽ, അമൽ ചാമക്കാല,ബ്രൈറ്റ് വട്ടനിരപ്പേൽ, കരുൺ സഖറിയാസ്, ആൻ സ്റ്റാൻലി, , റെനിൽ രാജു, കെവിൻ അറയ്ക്കൽ, ആൻസൺ റ്റി ജോസ്, ഡൈനോ ഡെന്നീസ്, മാത്യു എസ് ഫ്രാൻസിസ്, വിന്നി വൽസൺ, ജോ കൈയ്പൻപ്ലാക്കൽ, ജോർജ്ജ് ജേക്കബ്, സൈറസ് ടോം സിറിൽ, എബിൻ റ്റി ഫിലിപ്പ്, ആരോൺ എബി, അലൻ വാണിയപുരയ്ക്കൽ, സിജോ കൊട്ടാരത്തിൽ, ജിബിൻ ജോസ്, തോമസ് വട്ടക്കാലായിൽ, ആൽവിൻ മാപ്ലപറമ്പിൽ, മനു സിബി, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...