കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂളില്‍ നാടക ശില്പശാല ; ശില്പശാലയ്ക്ക്‌ പത്തിന് തിരിതെളിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും കുറിയന്നൂര്‍ വൈഎംസിഎ ലൈബ്രറിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാടക ശില്പശാലയ്ക്ക് ഈ മാസം പത്തിന് തുടക്കമാവും. കുറിയന്നൂര്‍ മാര്‍ത്തോമാ ഹൈസ്‌കൂളില്‍ നടക്കുന്ന നാലു ദിവസത്തെ ശില്‍പ്പശാലയില്‍ നാടകത്തിന്റെ വിവിധ വശങ്ങളെപ്പറ്റി നൂറനാട് സുകു, കരിവള്ളൂര്‍ മുരളി, മനോജ് സുനി, ഹരീഷ് കുമാര്‍, പ്രിയരാജ് ഭരതന്‍, മധു വാരണാസി, പ്രവീണ്‍ രാജ് കിളിമാനൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

ഈ മാസം 10 ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ശില്പശാല നാടകകൃത്തും നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രം ചെയര്‍മാനുമായ ഫ്രാന്‍സിസ് ടി മാവേലിക്കര ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ റവ.ഡോ.ഐപ്പ് ജോസഫ് അധ്യക്ഷനാവുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് മുഖ്യ പ്രഭാഷണം നടത്തും. 13ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് അഡ്വ.ഫ്രാന്‍സിസ് വി ആന്റണി അധ്യക്ഷത വഹിക്കും.

എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്ര നാടക പ്രതിഭ അമല്‍രാജ് ദേവ് മുഖ്യാതിഥിയായിരിക്കും. നാടകമെന്ന കലയുടെ നൂതനമായ രീതി സമ്പ്രദായങ്ങള്‍ ശാസ്ത്രീയമായ പരിശീലനത്തിലൂടെ യുവതീയുവാക്കള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. നാടക നിര്‍മാണത്തിന്റെ മുഴുവന്‍ പ്രക്രിയയും മനസിലാക്കാനും താല്പര്യമുള്ള മേഖലകളില്‍ വൈദഗ്ധ്യം നേടാനുമുള്ള അവസരം കൂടിയാണ് ശില്‍പ്പശാല ഒരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...