യുദ്ധ ഭീഷണിക്ക് പിന്നാലെ ട്രംപിന്റെ യു-ടേൺ; ഇറാൻ ആക്രമണം റദ്ദാക്കിയെന്ന് ഡോണൾഡ് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ‍ഡോണൾഡ് ട്രംപ്. ​ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത്. ചർച്ചകളും അന്തിമ കരാറുകളും പുരോ​ഗമിക്കുന്നുണ്ടെന്നും അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യുഎഇ, ഖത്തർ, തുർക്കി, പാകിസ്താൻ, ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ, ഈജിപ്ത്, തുടങ്ങിയ എല്ലാ കക്ഷികളും തീരുമാനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

എന്നാൽ ഈ കരാർ അന്തിമമാകുന്നതുവരെ ഹോർമൂസിലും പശ്ചിമേഷ്യയിലും സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ഇറാനെതിരെ ട്രംപ് യുദ്ധഭീഷിണി ഉയർത്തിയത്. ഇറാനെ ആക്രമിച്ച് ഖാര്‍ദ്വീപ് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ തന്ത്രപ്രധാനമായ എണ്ണ ശാലകള്‍ സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ആവര്‍ത്തിച്ചായിരുന്നു ട്രംപിൻ്റെ ഭീഷണി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

ആരോഗ്യമന്ത്രി കെ.മുരളീധരന് ഡി.സി.സിയില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം ആദ്യമായി...

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

0
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രമുഖ...

ക്ഷേത്രത്തിലെ മരങ്ങള്‍ മുറിച്ച് വിറ്റ സംഭവത്തില്‍ താത്കാലിക ശാന്തിക്കാരനെ ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടു

0
റാന്നി : ക്ഷേത്ര ഭൂമിയിലെ മരങ്ങള്‍ മുറിച്ച് കടത്തിയ താത്കാലിക ശാന്തിക്കാരനെ ദേവസ്വം...