കോഴിക്കോട്ട് നിപ പരിശോധനാ ഫലത്തെച്ചൊല്ലി വൻ ആശയക്കുഴപ്പം; ഫലം വന്നെന്ന് കളക്ടർ, ഇല്ലെന്ന് ആരോഗ്യമന്ത്രി!

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചികിത്സയില്‍ കഴിയുന്ന രോഗിയുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള നിപാ ഫലം വന്നതറിയാതെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൂനെയില്‍ നിന്നുള്ള ഫലം ഇന്ന് ഉച്ചയോടെ തന്നെ ലഭിച്ചെന്നും രോഗിക്ക് നിപ സ്ഥിരീകരിച്ചെന്നും കോഴിക്കോട് കളക്ടര്‍ വ്യക്തമാക്കി. അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി.

77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 2 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 63 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്.രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവിടാനും ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. റൂട്ട് മാപ്പ് തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. രോഗി സന്ദര്‍ശിച്ച ഗോഡൗണില് നിന്നും വീട്ടുവളപ്പില്‍ നിന്നും ശേഖരിച്ചു കഴിച്ച സപ്പോര്‍ട്ടയില്‍ നിന്നോ ആവാം നിപ പകര്‍ന്നതെന്നാണ് സംശയിക്കുന്നത്.

ഇവ പരിശോധിച്ചുവരികയാണ്.ഗുരുതരാവസ്ഥയിലുള്ള രോഗി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോദിക്ക് ഗവ. മെഡിക്കല്‍ കോളേജിലെ വിആര്‍ഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനം ; കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത...

0
കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ...

വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ...

0
പാലക്കാട്: വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന...

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ

0
കോഴിക്കോട് : കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...