രാവിലെ കറുവപ്പട്ടയിട്ട ചായ കുടിക്കൂ, അറിയാം ഗുണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

നിരവധി ഔഷധഗുണങ്ങളുള്ളൊരു സ്പൈസാണ് കറുവപ്പട്ട. വിവിധ വിഭവങ്ങള്‍ക്ക് മണവും രുചിയും ലഭിക്കാനായി നാം ഇതിനെ ഉപയോഗിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. രാവിലെ വെറും വയറ്റില്‍ രാവിലെ കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇവ കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ്. വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും ഇവ കുടിക്കാവുന്നതാണ്. കറുവപ്പട്ടയിട്ട ചായ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് കറുവപ്പട്ട ചായ. ഇവ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറുവപ്പട്ട എൽഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കറുവപ്പട്ട ചായ കുടിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി മൈക്രോബിയല്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട ചായ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം കൂട്ടാനും ഇവ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തില്‍ അരയിഞ്ചോളം വലുപ്പത്തിലുള്ള കറുവപ്പട്ട ഇട്ടുവച്ച് രാവിലെ ഈ വെള്ളം കുടിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...