ശരീരഭാരം കൂടുമെന്ന് പേടി വേണ്ട – കുടിക്കാം കരിമ്പിൻ ജ്യൂസ് ; അറിയാം മറ്റ് ഗുണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

ദാഹം മാറ്റാന്‍ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന്‍ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്.

കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പില്‍ ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അധികമായാൽ അമൃതും വിഷം എന്നാണല്ലോ. അതിനാല്‍ പതിവായി ഇവ കുടിക്കേണ്ടതില്ല. കരിമ്പിൻ ജ്യൂസ് വിൽപ്പന ശാലകൾ വഴിയോരങ്ങളിലെല്ലാം ഉണ്ട്. എന്നാൽ വൃത്തിയും വെടിപ്പും ഉള്ള കടകളിൽ നിന്ന് മാത്രം ഇവ വാങ്ങാന്‍ ശ്രദ്ധിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...