മുളകിന്റെ ഇലകളും പൂവും മുരടിച്ചു കരിയുന്നു ; പ്രതിവിധി എന്ത് ?

For full experience, Download our mobile application:
Get it on Google Play

വൈറസ് രോഗമാണ് മുളകിന്റെ ഇല മുരടിപ്പ്. നീരൂറ്റി കുടിക്കുന്ന വെള്ളീച്ച, ഇലപ്പേന്‍, മുഞ്ഞ എന്നിവയെല്ലാം ഇതിനിടയാക്കാറുണ്ട്. മിക്കവാറും രോഗകാരിയായ വൈറസിനെ ഒരു ചെടിയില്നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നത് വെള്ളീച്ചകളാണ്. ഇലകളുടെ അടിഭാഗത്തു അഞ്ച് ഗ്രാം സോപ്പ് ഒരു ലിറ്റര് വെള്ളത്തില്‍ കലക്കിയത് ശക്തിയായി ചീറ്റിച്ചാല്‍ വെള്ളീച്ചകളെ തുരത്താം.

വേപ്പ് അടങ്ങിയ കീടനാശിനികള്‍ അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതിലേക്ക് ഒരു മില്ലി പശയും ചേര്‍ത്ത് ഇലകളുടെ അടിവശത്തു തളിക്കുക. ‘വെര്‍ട്ടിസീലിയം ലക്കാനി’ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ അടിഭാഗത്തു തളിക്കുക. ഡാല്ഡ, അമുല് എന്നിവയുടെ ഒഴിഞ്ഞ ടിന് പുറത്തു മഞ്ഞനിറത്തിലുള്ള പെയിന്റ് പൂശി ഉണങ്ങിയ ശേഷം അതില് ആവണക്കെണ്ണ പുരട്ടി മുളക് ചെടികളുടെ പരിസരത്തു കെട്ടിത്തൂക്കുകയോ കമഴ്ത്തി നാട്ടുകയോ ചെയ്താല്‍ വെള്ളീച്ചയും മറ്റും അതില്‍ ഒട്ടിപ്പിടിച്ചു നശിച്ചുകൊള്ളും.

ഇവിടെയെല്ലാം ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ഇലകുരുടിപ്പ് വരുന്നതിനുമുന്‍പ് തന്നെ പ്രതിരോധമായി ചെയ്താലേ ജൈവരീതികള്‍ പൂര്‍ണഫലം തരുകയുള്ളൂ എന്നതാണ്. (വാണിജ്യകൃഷിയിലാണെങ്കില്‍ ഇവയ്ക്കു പുറമേ ഇനിപ്പറയുന്ന കീടനാശിനികളിലൊന്ന് നിശ്ചിത വീര്യത്തില് തളിച്ച് കീടനിയന്ത്രണം ഉറപ്പാക്കാം; ഇമിഡാക്ളോപ്രിഡ് മൂന്ന് മില്ലി പത്തുലിറ്റര്‍ വെള്ളത്തില്‍; സ്പൈറോമെസിഫെന് ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചത്). വീട്ടുകൃഷിയില്‍ ആദ്യം സൂചിപ്പിച്ച ജൈവരീതികള്‍ തന്നെ മതിയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...