അടൂര്‍: അടൂരിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പഞ്ചായത്ത് ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ അമ്മകണ്ടകര, മലമേക്കര എന്നീ പ്രദേശങ്ങളില്‍ വെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ് . പല വീടുകളിലേയും കിണറുകളിലെ വെള്ളം വറ്റിത്തുടങ്ങി. ഈ പ്രദേശങ്ങളില്‍ ജലവിതരണ വകുപ്പിന്റെ പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും വെള്ളം കിട്ടാറില്ലെന്ന് നാട്ടുകാര്‍ പരാതി പറയുന്നു . പൈപ്പ് ലൈനില്‍ തുടര്‍ച്ചയായി വെള്ളം എത്താത്ത പ്രദേശം കൂടിയാണ് ഇവിടം . വരള്‍ച്ച രൂക്ഷമായിട്ടും വാര്‍ഡുകളില്‍ വെള്ളം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ ഇതുവരെ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല .
അടൂരിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം ; പഞ്ചായത്ത് നിഷ്‌ക്രിയത്വം പാലിക്കുന്നു
RECENT NEWS
Advertisment