നിയന്ത്രണം നഷ്ടപ്പെട്ട്  പറന്നിറങ്ങുന്ന ടൊയോട്ട ഫോര്‍ച്യൂണറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഖഡ്:  നിയന്ത്രണം നഷ്ടപ്പെട്ട്  പറന്നിറങ്ങുന്ന ടൊയോട്ട ഫോര്‍ച്യൂണറിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഛണ്ഡീഖഡിലാണ് അപകടം. ഇടുങ്ങിയ വഴിയിലൂടെ വേഗത്തിലെത്തിയ ഫോര്‍ച്യൂണര്‍ മുന്നിലൂണ്ടായിരുന്ന സ്ലാബില്‍ തട്ടി ഉയര്‍ന്നുപൊങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഏകദേശം 20 അടി ഉയരത്തില്‍ പൊങ്ങിയ വാഹനം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ ഫോര്‍ച്യൂണറിന് കാര്യമായ പരിക്കില്ല. പക്ഷേ മറ്റ് രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഫോര്‍ച്യൂണര്‍ ഓടിച്ചിരുന്ന രവീന്ദ്രര്‍ സിങിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്. രജീന്ദര്‍ മദ്യപിച്ചിരുന്നില്ലെന്ന് പോലീസും പറയുന്നു.  അതേസമയം രജീന്ദറിനെതിരേ മറ്റ് രണ്ട് വാഹനങ്ങളുടെയും ഉടമസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ആളുകളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...