പെരിന്തല്‍മണ്ണ ദൃശ്യവധക്കേസിലെ പ്രതി വിനീഷ് വിനോദ് ജയി​ലിലേക്കുള്ള യാത്രക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​ : പെരിന്തല്‍മണ്ണ ദൃശ്യവധക്കേസിലെ പ്രതി വിനീഷ് വിനോദ് ജയി​ലിലേക്കുള്ള യാത്രക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ചു. ദേശീയപാതയില്‍ പയ്യോളി ടൗണിന് വടക്കുഭാഗത്തെ സ്വകാര്യ ഹോട്ടലിന് മുന്‍വശം വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ്​ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

മഞ്ചേരി സ്​പെഷല്‍ സബ് ജയിലില്‍നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള യാത്രമധ്യേ പ്രതിക്ക് മൂത്രമൊഴിക്കാന്‍ വേണ്ടി റോഡരികില്‍ വാഹനം നിര്‍ത്തിയ സന്ദര്‍ഭത്തിലായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട പ്രതി സമീപത്തെ റെയില്‍വെ ഗേറ്റും കടന്ന് പയ്യോളി മീന്‍പെരിയ റോഡിലെത്തുകയായിരുന്നു.

റോഡിന് സമീപം നിര്‍ത്തിയ സ്കൂട്ടറില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരെ ആക്രമിച്ച്‌ പ്രതി അതേ സ്കൂട്ടറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന യുവാവിന്‍റെ ചെറുത്തുനില്‍പ്പില്‍ ശ്രമം വിഫലമായി. തുടര്‍ന്ന് പോലീസെത്തി പ്രതിയെ ജയില്‍ വാഹനത്തിലേക്ക് കയറ്റി.

പയ്യോളി തടിയന്‍പറമ്പില്‍ നൗഷാദാണ് സ്കൂട്ടറില്‍ കയറി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം തടഞ്ഞത്. സ്കൂട്ടര്‍ യാത്രക്കാരായ പയ്യോളി കടപ്പുറം താരേമ്മല്‍ അന്‍വര്‍ ഹുസൈന്‍ (45), മകള്‍ ആയിഷ ഫിദ (16) എന്നിവരെയാണ് ​പ്രതി ആക്രമിച്ചത്. സംഭവത്തില്‍ ആയിഷ ഫിദയുടെ കൈക്ക് പരിക്കേറ്റു.

ഇരുവരും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവും സംഘവും സ്ഥലത്തെത്തി. 2021 ജൂണ്‍ 17നാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 21കാരിയായ ദൃശ്യയെ പ്രതി വിനീഷ് വിനോദ് കൊലപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...