ഡീസല്‍ തീര്‍ന്ന ലോറി വഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു കളഞ്ഞു ; തണ്ണിത്തോട് റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി: കയറ്റം കയറുന്നതിനിടെ ഡീസല്‍ തീര്‍ന്ന ലോറി വഴിയില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ പോയതിനെ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭപ്പെട്ടു. ഞള്ളൂര്‍ അംഗനവാടിക്ക് സമീപത്തെ വലിയ കയറ്റത്തിലാണ് ലോറി വഴിയില്‍ ഉപേക്ഷിച്ച് പോയത്. രാത്രിയിലെപ്പോഴോ ആകാം ഇത് സംഭവിച്ചതെന്ന് കരുതുന്നു. രാവിലെ വാഹനങ്ങള്‍ വന്നപ്പോള്‍ ഒരു ബൈക്കിന് മാത്രം കടന്നുപോകാവുന്ന വീതി മാത്രമാണ് റോഡില്‍ ഉണ്ടായിരുന്നത്. ഇതോടെ റോഡില്‍ ഗതാഗതം കൂടുതല്‍ രൂക്ഷമായി. ബസുകള്‍ ഉള്‍പ്പടെ വലിയ വാഹനങ്ങളാണ് കൂടുതലും വഴിയില്‍ അകപ്പെട്ടത്. ഭാരം കയറ്റിയ ലോറി ടാര്‍പ്പ കൊണ്ട് മറച്ച് ടയറുകള്‍ക്ക് അടവെച്ച നിലയിലായിരുന്നു. സംഭവം നാട്ടുകാര്‍ കോന്നി പോലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നു. ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമായതോടെ ലോറി ഒരു വശത്തേക്ക് വലിച്ച് നീക്കിയതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിഞ്ഞത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജയ് രക്തസാക്ഷി ഫണ്ട് വിവാദം : ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം ; ഏരിയാ...

0
തിരുവനന്തപുരം : കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. നേതാവ് എ.അജയ്‌യുടെ പേരിലുള്ള സ്മാരകമന്ദിരനിർമാണവുമായി ബന്ധപ്പെട്ട...

അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിരുദ വിദ്യാർഥി കസ്റ്റഡിയിൽ

0
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി...

എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് : കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ കൂടുതൽ...

നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടിപടലം ; റിയാദിൽ രണ്ടുകോടി റിയാലിന്റെ പിഴ

0
റിയാദ് : നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ...