സെൻസസ് ഡ്യൂട്ടിയുടെ പേരിലുള്ള അധ്യാപക ദ്രോഹ നടപടികൾ സർക്കാർ അവസാനിപ്പിക്കണം ; എ.കെ.എസ്.ടി.യു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സെൻസസ് ഡ്യൂട്ടിയുടെ മറവിൽ സർക്കാർ നടത്തുന്ന അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ഒരു സ്കൂളിൽ നിന്ന് പകുതിയിൽ അധികം അധ്യാപകർ സെൻസസ് ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതിനാൽ അധ്യയനവർഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും സ്കൂളുകളിൽ അധ്യയനം മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. സെൻസസ് ഡ്യൂട്ടിയിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് പകരം ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്നും സെൻസസ് ഡ്യൂട്ടിയിൽ പങ്കെടുക്കുന്ന മുഴുവൻ ദിവസങ്ങളിലും അധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും സെൻസസിന്റെ പേരിൽ നിർത്തിവെച്ചിരിക്കുന്ന അധ്യാപക സ്ഥലംമാറ്റ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതു വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധ സദസുകള്‍ സംഘടിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ഷൈൻലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എ തൻസീർ, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, സംസ്ഥാന കൗൺസിൽ അംഗം അരുൺ മോഹൻ, പി.ടി മാത്യു, തോമസ് എം. ഡേവിഡ്, എസ്. ശ്രീദേവി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജയ് രക്തസാക്ഷി ഫണ്ട് വിവാദം : ഇടപെട്ട് സിപിഎം ജില്ലാ നേതൃത്വം ; ഏരിയാ...

0
തിരുവനന്തപുരം : കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ. നേതാവ് എ.അജയ്‌യുടെ പേരിലുള്ള സ്മാരകമന്ദിരനിർമാണവുമായി ബന്ധപ്പെട്ട...

അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിരുദ വിദ്യാർഥി കസ്റ്റഡിയിൽ

0
കൊച്ചി: അധ്യാപകരുടെയും സഹപാഠികളുേടയും ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി...

എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് : കന്റോൺമെന്റ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിലെ സംഘർഷത്തിൽ കൂടുതൽ...

നിർമാണ പ്രവർത്തനങ്ങളിൽനിന്നുള്ള പൊടിപടലം ; റിയാദിൽ രണ്ടുകോടി റിയാലിന്റെ പിഴ

0
റിയാദ് : നിർമാണപ്രവർത്തനങ്ങളിൽനിന്നുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കുന്നതിനായി റിയാദിൽ പരിശോധന ശക്തമാക്കി. നാഷനൽ...