കെ.എസ്.ആര്‍.ടിസി ബസിനോട് വിടപറയേണ്ടി വന്നു ; ബസ് കെട്ടിപ്പിടിച്ച്‌ കരഞ്ഞ് ഡ്രൈവര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മനുഷ്യരോടും വളര്‍ത്തുമൃഗങ്ങളോടും ഹൃദയബന്ധങ്ങള്‍ സൂക്ഷിക്കുന്നവരെ കണ്ടിട്ടുണ്ട്. ചില വാഹനങ്ങളോടും പ്രത്യേക ഇഷ്ടമുണ്ടാകുന്നതും സ്വാഭാവികം. എന്നാല്‍ ആ വാഹനത്തോടു വിടപറയേണ്ടി വരുമ്പോള്‍ പൊട്ടിക്കരയുന്നവരെ കണ്ടിട്ടുണ്ടോ. ഇതാ കാണണം. ഇത്രയും നാള്‍ സൂക്ഷ്മതയോടെ കൊണ്ടുനടന്ന കെ.എസ്.ആര്‍.ടിസി ബസിനോട് വിടപറയേണ്ടി വരുമ്പോള്‍ കെട്ടിപ്പിടിച്ച്‌ കരയുന്ന ഡ്രൈവര്‍ പൊന്നും കുട്ടനെ.

ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്താനായാണ് കെ.എസ്.ആര്‍.ടി.സിക്കു കീഴില്‍ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചത്. ഇതു പ്രകാരം നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവര്‍ പൊന്നും കുട്ടന്റെ വൈകാരികമായ യാത്ര പറച്ചില്‍. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ പൊന്നുംകുട്ടന്‍ ബസിനെ കെട്ടിപ്പിടിച്ചു കരയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്.

ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലെ ഡ്രൈവറായിരുന്നു പൊന്നുംകുട്ടന്‍. ഈ റൂട്ട് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ കെ.സ്വിഫ്റ്റ് കമ്പനി റാഞ്ചിയതോടെയാണ് പൊന്നും കുട്ടനും കെ.എസ്.ആര്‍.ടിസി ബസിനും വേര്‍പിരിയേണ്ടിവന്നത്. അതിന്റെ ദു:ഖത്തില്‍ വിതുമ്പുകയാണ് പൊന്നും കുട്ടന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടു കഴിഞ്ഞു പൊന്നും കുട്ടന്റെ യാത്രയയപ്പ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....