ലൗ ജിഹാദ് ആരോപണം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോടഞ്ചേരി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷിജിന്‍ എം.എസും നാട്ടുകാരിയായ ജ്യോത്സന ജോസഫും തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതിനെ ചൊല്ലി വിവാദം. വിവിധ മതസ്ഥരായ ഇവര്‍ വിവാഹം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സംഘടനകളും സി.പി.എമും രംഗത്തെത്തിയിരിക്കുകയാണ്.

ജ്യോത്സനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും ഇന്ന് താമരശേരി കോടതിയില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് ഷിജിനൊപ്പം പോയതെന്ന് ജ്യോത്സന കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഷിജിനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയായിരുന്നു.

സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ലൗ ജിഹാദ് ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇരുവരും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സമുദായ സംഘടനകള്‍ അനാവശ്യ വിവാദമാണ് സൃഷ്ടിക്കുന്നതെന്നും ചില സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ടെന്നും അതിനാല്‍ കുറച്ചുകാലം നാട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഇരുവരും പറഞ്ഞു.

മുസ്‌ലിം ക്രിസ്ത്യന്‍ വിവാഹമാണ് ഇരുവരുടേതും. പ്രണയത്തിന് മതവുമായി യാതൊരു ബന്ധവുമില്ല, രണ്ട് മതത്തില്‍ വിശ്വാസമുള്ളവരായതുകൊണ്ട് ലൗ ജിഹാദ് എന്ന് പറയാനാകില്ല. മതത്തില്‍ ജനിച്ചു എന്നല്ലാതെ ഞങ്ങള്‍ക്ക് മതവുമായി മറ്റ് വലിയ ബന്ധങ്ങളില്ലെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി ഞങ്ങള്‍ പരസ്പരം പ്രണയത്തിലായിരുന്നു. ആ ഇഷ്ടം വിവാഹത്തിലേക്കെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്‌പെഷല്‍ മാരേജ് ആക്‌ട് പ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒരുമാസം കഴിഞ്ഞിട്ടേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുവെന്നും ഷിജിന്‍ പറഞ്ഞു.

‘ഒന്ന് രണ്ട് വര്‍ഷമായി ഷിജിനുമായി പരിചയമുണ്ടായിരുന്നു. ഇഷ്ടത്തിലായിട്ട് 5,6 മാസമായി. വീട്ടില്‍ വിവാഹാലോചനകള്‍ വന്നപ്പോള്‍ അതിന് മുന്‍പേ ഇഷ്ടപ്പെട്ട ആളോടപ്പം ഇറങ്ങിപ്പോവുകയായിരുന്നു.’ ജ്യോത്സന വ്യക്തമാക്കി. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. ഇത് തീര്‍ത്തും വ്യക്തപരമായി ഞങ്ങള്‍ എടുത്ത തീരുമാനമാണ്. വിവാഹവുമായി ബന്ധപ്പെട്ട് ഒരു മതത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഷിജിന്‍ കൂട്ടിചേര്‍ത്തു.

മുന്‍പ് മറ്റൊരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ളതായി തുടങ്ങിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കേരളത്തിലുടനീളം കാസ എന്ന് പറയുന്ന ചില സംഘടനകള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ചില അജണ്ടവെച്ച്‌ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് ഷിജിന്‍ പറഞ്ഞു. അതേസമയം മൂന്ന് വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്നും അത് ബ്രേക്ക് അപ് ആയതാണെന്നും ജ്യോത്സനയ്ക്കും അറിവുള്ളതാണെന്നും ഷിജിന്‍ കൂട്ടിചേര്‍ത്തു.

പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പൊലിസ് ശ്രമിച്ചതായി ഷിജിന്‍ ആരോപിച്ചു. ഒരു നിലയിലും പാര്‍ട്ടി വിവിധ മതത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹം എതിര്‍ക്കുമെന്ന് ഞാന്‍ മനസിലാക്കുന്നില്ലെന്നും അത്തരത്തിലൊന്നും പാര്‍ട്ടി പറഞ്ഞിട്ടില്ല. വിവാഹം കഴിക്കുന്നതിനായി ചെയ്ത വഴി കുറച്ചുകൂടി ജാഗ്രതയോടുകൂടി കൈകാര്യം ചെയ്യണമെന്ന് മാത്രമാണ് പാര്‍ട്ടി പറഞ്ഞതെന്നും ഷിജിന്‍ കൂട്ടിചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...