അമ്മയ്ക്കൊപ്പം സ്കൂളിലേക്കുള്ള യാത്രയില്‍ സ്കൂട്ടര്‍ കനാലില്‍ വീണു : ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂട്ടര്‍ പാലത്തില്‍ നിന്ന് കനാലിലേക്ക് മറിഞ്ഞ് അമ്മയ്ക്കൊപ്പം സഞ്ചരിച്ചിരുന്ന ഇരട്ടകുട്ടികളില്‍ ഒരാള്‍ മരിച്ചു.അഞ്ചു വയസുകാരന്‍ പവിന്‍ സുനിലാണ് മരിച്ചത്. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും അമ്മ മഞ്ജുവിനെയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെയ്യാറ്റിന്‍കര ചാരോട്ടുകോണം ചെങ്കവിള റോഡില്‍ മാറാടി ജംഗ്ഷന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്. കുട്ടികളുമായി മഞ്ജു സ്കൂട്ടറില്‍ സ്കൂളിലേയ്ക്കു പോകുന്ന വഴിയില്‍ കൈവരികളില്ലാത്ത ചാനല്‍ പാലം മറികടക്കുന്നതിനിടയ്ക്ക് സ്കൂട്ടര്‍ കനാലിലേക്ക് വീഴുകയായിരുന്നു. പവിന്‍ സുനിലിന് മുകളിലേക്ക് സ്കൂട്ടര്‍ പതിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. അപകടം കണ്ടെത്തിയ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പവിന്‍ സുനിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...