കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചേച്ചി മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആഴമുള്ള കുളത്തില്‍ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ചേച്ചി മുങ്ങി മരിച്ചു. കരിപ്പോട് അടിച്ചിറ സ്വദേശി പരേതനായ ശിവദാസന്റെയും ശശികലയുടെയും മകള്‍ ശിഖാ ദാസാണ് മരിച്ചത്. പെരുമാട്ടി വണ്ടിത്താവളം മേലെ എത്താണിയിലെ സ്വകാര്യ വ്യക്തിയുടെ ആഴമുള്ള കുളത്തിലാണ് സംഭവം. പ്രദേശത്തെ കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയതാണ് ശിഖയും അനിയത്തി ശില്‍പ്പയും. തുടര്‍ന്ന് കൂട്ടുകാരിക്കൊപ്പം ഇരുവരും വയലില്‍ നടക്കാന്‍ ഇറങ്ങി. ഇതിനിടയില്‍ ശില്‍പ്പയുടെ കാലില്‍ ചെളി പുരണ്ടു. ഇത് കഴുകാനായി ശില്‍പ്പ സമീപത്തെ കുളത്തിനടുത്ത് എത്തുകയും കാല്‍വഴുതി കുളത്തിലേക്ക് വീഴുകയുമായിരുന്നു.

പിന്നാലെയാണ് അനിയത്തിയെ രക്ഷിക്കാന്‍ ശിഖ കുളത്തിലേക്ക് ചാടിയത്. സമീപത്തെ പുല്ലില്‍ പിടിച്ച്‌ ശില്‍പ്പയ്‌ക്ക് കരയ്‌ക്ക് കയറാന്‍ ആയെങ്കിലും ശിഖ കുളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു. നിലവിളി കേട്ട് എത്തിയ പ്രദേശത്തെ യുവാക്കള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും ശിഖ കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്ന് പോയിരുന്നു.

ചിറ്റൂര്‍ അഗ്‌നിരക്ഷാനിലയത്തില്‍നിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുളത്തിന് 20 അടിയോളം ആഴമുണ്ടായിരുന്നതായി അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വടവന്നൂര്‍ വി.എം.എച്ച്‌.എസ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ശിഖ. മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...