ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. തിടനാട് ചെങ്ങഴ ബെന്‍ജോസ് ബിനോയി(19), കാഞ്ഞിരപ്പള്ളി കപ്പാട് തൈപ്പറമ്പ് ജെര്‍മിയ മാനുവല്‍(21) എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറുള്‍പ്പടെയാണ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപത്തുവച്ചാണു വാഹനവും യുവാക്കളെയും പിടികൂടിയത്. മയക്കുമരുന്നും ഹാഷിഷും ഇവരുടെ കൈയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

8.91 ഗ്രാം മയക്കുമരുന്ന് ഗുളിക രൂപത്തിലുള്ള എം.ഡി.എം.എ. ഇനത്തില്‍പെട്ട 22 എണ്ണവും 0.63 ഗ്രാം ഹാഷിഷുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കടുത്തുരുത്തി എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എ.മജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  ഇവരെ പിടികൂടിയത്. എം.സി.എം.എ.ഇനത്തില്‍പ്പെട്ട ഗുളിക കഴിച്ചാല്‍ 8 മുതല്‍ 12 മണിക്കൂര്‍ വരെ ഇതിന്റെ ലഹരി നിലനില്‍ക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 31 ന് എല്‍.എസ്.ഡി.സ്റ്റാമ്പുമായി രണ്ടു യുവാക്കളെ പിടിച്ചിരുന്നു ഇവര്‍ റിമാന്‍ഡിലാണ്. ഇവരെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിതിനിടയിലാണു ഇവര്‍ കുടുങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...