കാഞ്ഞങ്ങാട്: മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണി കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് മൊത്ത വിതരണ സംഘത്തിലെ കണ്ണി ഞാണിക്കടവിലെ കെ.അര്‍ഷാദ് (32) പിടിയിലായത്. മാനഭംഗം, മോഷണം, മയക്കുമരുന്ന് കടത്ത്, അടിപിടി എന്നിവയുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ്, നീലേശ്വരം, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ പ്രതിക്ക് പത്തിലധികം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗമായ ഹോസ്ദുര്‍ഗ് എസ്.ഐ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണി കാഞ്ഞങ്ങാട്ട് അറസ്റ്റില്‍
RECENT NEWS
Advertisment



























