Thursday, April 18, 2024 11:11 pm

ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പെരിന്തല്‍മണ്ണ: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേരെ പെരിന്തല്‍മണ്ണയില്‍ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.020 കി.ഗ്രാം ഹഷീഷ് ഓയില്‍ പിടിച്ചെടുത്തു.

Lok Sabha Elections 2024 - Kerala

ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപവരെ വിലവരുന്ന പാര്‍ട്ടി ഡ്രഗ് ഇനത്തില്‍പെട്ട മയക്കുമരുന്നാണ് പിടികൂടിയത്. ആന്ധ്രയില്‍ വിശാഖപട്ടണം, ധുനി എന്നിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍വെച്ച്‌ വാറ്റിയെടുത്തുണ്ടാക്കുന്ന ഹഷീഷ് തമിഴ്നാട്ടിലെ തിരുപ്പൂര്‍ കേന്ദ്രീകരിച്ചുള്ള ഏജന്‍റുമാര്‍ മുഖേന ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന മലയാളികളുള്‍പ്പെടെയുള്ള സംഘമുണ്ടെന്നും ജില്ലയിലെ ചിലര്‍ ഇതിന്റെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

വിശാഖപട്ടണത്തുനിന്ന് കൊണ്ടുവരുന്ന ഹഷീഷ് ഒരുഗ്രാമിന്റെ  ചെറിയ ഡപ്പികളിലാക്കി വില്‍പന നടത്താനായാണ് കേരളത്തിലെത്തിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബാബു സെബാസ്റ്റ്യനും സിദ്ദീഖും ആന്ധ്രയില്‍ ജോലിചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണ്. ബാബു സെബാസ്റ്റ്യന്റെ  പേരില്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ 18 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസുണ്ട്.

ഈ കേസില്‍ ജാമ്യത്തിലാണ് ഇയാള്‍ . വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സംഘത്തിലെ മറ്റുകണ്ണികളെക്കുറിച്ച്‌ വിവരം ശേഖരിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ്, ജൂനിയര്‍ എസ്.ഐ ഷൈലേഷ്, എ.എസ്.ഐ ബൈജു എന്നിവരും ജില്ല ആന്‍റി നര്‍കോട്ടിക് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാർ പിടിയിൽ

0
ന്യൂഡൽഹി: ശരീരത്തിൽ ഒളിപ്പിച്ച സ്വർണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട്...

പ്രസവ അവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും തടഞ്ഞുവെച്ചു ; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശികയും രണ്ടു...

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

0
കൊല്ലം : കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗറിൽ...

തൃശ്ശൂര്‍ പൂരം ; രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക സ്‌റ്റോപ്പ്

0
തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരം പ്രമാണിച്ച് രണ്ട് ട്രെയിനുകള്‍ക്ക് പൂങ്കുന്നത്ത് താല്‍കാലിക...