Monday, April 22, 2024 10:50 pm

സഹപ്രവർത്തകരെ പറ്റിച്ച് തട്ടിപ്പു നടത്തി, ഒടുവിൽ ഒന്നരക്കോടിയുമായി മുങ്ങിയ പോലീസ്‌കാരൻ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ചെറുതോണി: സഹപ്രവത്തകരെ പറ്റിച്ച്‌ വന്‍തോതില്‍ പലിശയും ലാഭവും വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുമായി മുങ്ങിയ പോലീസ്ക്കാരനെ അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ (43 )ആണ് തമിഴ്നാട്ടില്‍ വെച്ച്‌ അറസ്റ്റിലായത്.പോലീസ് സൊസൈറ്റിയില്‍ നിന്നും 2017 -18 കാലയളവില്‍ പോലീസ്ക്കാരായ സഹപ്രവര്‍ത്തകരെ കൊണ്ട് വായ്‌പ്പാ എടുപ്പിച്ചാണ് അമീര്‍ തട്ടിപ്പ് നടത്തിയത്. അഞ്ചു ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെയാണ് ഇയാള്‍ ഇതിലൂടെ കൈക്കലാക്കിയത്. 15000 മുതല്‍ 25000 വരെ ലാഭവും സൊസൈറ്റിയില്‍ അടക്കാനുള്ള പ്രതിമാസ തവണയും വാഗ്ദാനം ചെയ്താണ് സഹപ്രവര്‍ത്തകരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നത്.

എന്നാല്‍ ആറ് മാസത്തോളം കൃത്യമായി വായ്‌പ്പാ അടക്കുകയും ലാഭം നല്‍കുകയും ചെയ്തിരുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നല്‍കാനുള്ള തുക ലഭിക്കുന്നതെന്നാണ് അമീര്‍ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഒരു വര്‍ഷം കഴിഞ്ഞതോടെ ഇയാള്‍ പണവുമായി മുങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് 2019 ല്‍ ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കി. വകുപ്പ്തല നടപടി ഭയന്ന് തട്ടിപ്പിനിരയായവരില്‍ പലരും പരാതിപ്പെട്ടിട്ടില്ല. പരാതിപ്രകാരം ഒന്നരക്കോടിയോളം രൂപയാണ് അമീര്‍ തട്ടിയെടുത്തത്. അന്വേഷണത്തിനിടയാണ് പ്രതി മുങ്ങുന്നത്. ഒടിവില്‍ ഇടുക്കി ഡി.സി.ആര്‍.ബി കേസ് അന്വേഷണം ഏറ്റെടുത്തു. ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അമീറിനെ തമിഴ്‌നാട്ടില്‍ വെച്ച്‌ അറസ്റ്റ് ചെയ്യുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരള തീരത്ത് ഉയർന്ന തിരമാല, കടലാക്രമണ സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

0
തിരുവനന്തപുരം: കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും...

പത്തനംതിട്ട മെഴുവേലിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്ത സംഭവം : ബൂത്ത് ലെവല്‍ ഓഫിസര്‍ അറസ്റ്റില്‍

0
പത്തനംതിട്ട : മെഴുവേലിയില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ ബൂത്ത്...

ജി.കൃഷ്ണകുമാറിന് പരുക്കേറ്റ സംഭവം : ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
കൊല്ലം : കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന് പരുക്കേറ്റതില്‍ ബിജെപി പ്രവര്‍ത്തകന്‍...

ഇന്ത്യയുടെ പ്രാധാനമന്ത്രി രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു ;...

0
കൊടുമൺ : ഇന്ത്യയുടെ പ്രാധാനമന്ത്രി രാജ്യത്ത് വിഭാഗീയത സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ...