‘വിവരം ചോര്‍ത്തിയതിന് തെളിവില്ല’; പെഗാസസില്‍ സുപ്രീംകോടതി സമിതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച്‌ ഫോണ്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്. ഫോണുകളുടെ സാങ്കേതികപരിശോധനകളില്‍ വിവരം ചോര്‍ത്തിയതിന് തെളിവു കണ്ടെത്താനായിട്ടില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചയാളെ ഉദ്ധരിച്ച്‌ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി രൂപവത്കരിച്ച ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതി ഈമാസമാദ്യമാണ് കോടതിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറിയത്. മുദ്രവെച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് 12-ന് പരിഗണിക്കാന്‍ സാധ്യത.അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരടക്കം ഒട്ടേറെപ്പേരുടെ മൊഴി ശേഖരിച്ചിരുന്നു. ചോര്‍ത്തപ്പെട്ട നൂറിലേറെ ഫോണുകളില്‍ സാങ്കേതികപരിശോധന നടത്തി. ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനയ്ക്കും വിധേയമാക്കി. ഇവയുടെ ഫലവും ഉള്‍പ്പെടുത്തിയാണ് 600-ലേറെ പേജുള്ള വിശദറിപ്പോര്‍ട്ട് തയ്യാറാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...