ആംബുലന്‍സിന് സൈഡ് കൊടുത്തില്ല ; പിക്ക് അപ് വാഹനം ഇടിച്ചു മറിച്ചു – കൂടാതെ ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനവും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ യുവാവിനെ ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ കാഷ്വാലിറ്റിയ്ക്ക് മുന്നില്‍വെച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനെയാണ് ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മലയിന്‍കീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും.

കഴക്കൂട്ടത്തിന് സമീപം വെച്ച്‌ ആംബുലന്‍സ് റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വണ്ടി മറിഞ്ഞു. വണ്ടിയില്‍ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞതോടെ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ തന്നെ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു.

ഇതിന് പിന്നാലെയാണ് റഹീസിനേയും സഹോദരനേയും എസ്.എ.ടി ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ വെച്ച്‌ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. കാഷ്വാലിറ്റി മുന്നില്‍ വച്ച്‌ റഹീസിന്റെ ഭാര്യയേയും ആംബുലന്‍സ് ഡ്രൈവര്‍ ചീത്ത വിളിച്ചു. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...