കായംകുളത്ത് വന്‍ ലഹരി വേട്ട ; എം.ഡി.എം.എയുമായി അഞ്ചുപേര്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളത്ത് വന്‍ ലഹരി വേട്ട. അതിമാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി അഞ്ചുപേര്‍ പോലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസ് പ്രതിയായ കായംകുളം പള്ളിമുക്ക് ചാലയില്‍ അമല്‍ ഫറൂക്ക് (മോട്ടി -21), ഐക്യ ജങ്ഷനില്‍ മദീന മന്‍സില്‍ ഷാലു (24), ഫിറോസ് മന്‍സില്‍ ഫിറോസ് (22), കണ്ണമ്ബള്ളി തെക്കതില്‍ അനന്തു (21), പ്രദാങ്ങ്മൂട് ജങ്ഷനില്‍ കടയ്‌ശ്ശേരില്‍ അര്‍ഷിദ് (24) എന്നിവരാണ് പിടിയിലായത്.

കായംകുളം പോലീസിന്റെയും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും പരിശോധനയിലാണ് ഇവരുടെ കയ്യില്‍ നിന്നും 15 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. മുംബൈ, ഗോവ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ സിന്തറ്റിക് ലഹരി കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുകയായിരുന്നു.

ട്രെയിനില്‍ വന്നിറങ്ങി വീട്ടിലേക്ക്​ പോകാന്‍ വാഹനം കാത്തു നില്‍ക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. കായംകുളം ഐക്യ ജങ്ഷന്‍ കേന്ദ്രീകരിച്ച്‌ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ് ലഹരിമരുന്ന് നല്‍കുന്നത്. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈ.എസ്.പി അലക്‌സ്‌ബേബിയും കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ വൈ. മുഹമ്മദ് ഷാഫിയും സംഘവുമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...