ലഹരി ഉപയോഗിച്ച്‌ ശല്യമുണ്ടാക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച്‌ ശല്യമുണ്ടാക്കിയും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മഠത്തുംപടി മുതിരപ്പറമ്പില്‍ വീട്ടില്‍ നിഥിന്‍ (24), പുത്തന്‍വേലിക്കര വാഴവളപ്പില്‍ അല്‍ക്കേഷ് (24), മഠത്തുംപടി പുളിക്കല്‍ രഞ്ജിത് (39) എന്നിവരാണ് പോലീസ് പിടിയിലായത്. പുത്തന്‍വേലിക്കര പോലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.

പുത്തന്‍വേലിക്കര കൈതച്ചിറ ഭാഗത്ത് പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ച്‌ ശല്യമുണ്ടാക്കിയ ഇവരെ പട്രോളിംഗിനിടെ പോലീസ് സംഘം കണ്ടെത്തുകയായിരുന്നു. ഇവരെ പിടികൂടി ജീപ്പില്‍ കയറ്റാല്‍ ശ്രമിച്ച സമയം പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. സിഐ വി.ജയകുമാര്‍, എസ്‌ഐമാരായ എം.എസ് മുരളി, എം.വി സുധീര്‍ എഎസ്‌ഐ ഹരിദാസ്, സിപിഒ അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...