ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച്‌ പോലീസ് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍ : ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച്‌ പോലീസ് ഉദ്യോഗസ്ഥര്‍. ലഹരി ഉപയോഗം ജീവിതത്തില്‍ വില്ലനായപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ചതാണ് യുവാവ്. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ കേരള പിറവി ദിനം തന്നെ ആരംഭിച്ചത് ഈ രംഗത്തോടെയായിരുന്നു.

കേരള പോലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സി.ആര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയാണ് യുവാവ് പോലീസ് സ്റ്റേഷന്‍ പരിസരത്ത്  ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയത്. പൊലീസുകാര്‍ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടിയാണ് സ്റ്റേഷനിലെത്തിച്ചത്.

എംഡിഎംഎ ഉപയോഗിച്ച്‌ ‘എനിക്ക് വട്ടായിപ്പോയി’ എന്ന് വിളിച്ചുപറയുകയും അക്രമാസക്തമായി പെരുമാറുകയുമായിരുന്നു യുവാവ്. പോലീസുകാര്‍ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ രംഗം അവസാനിക്കുന്നത് കരുണ വറ്റാത്ത ഒരുപറ്റം പോലീസുകാരുടെ സദ്പ്രവൃത്തിയോടെയാണ്. കരഞ്ഞുകൊണ്ടിരുന്ന ഒന്നും രണ്ടും വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ പോലീസുകാര്‍ എടുത്തും പാലും ബിസ്‌കറ്റുമൊക്കെ കൊടുത്തും കരച്ചിലടക്കി.

ഭക്ഷണവും വെള്ളവും നല്‍കിയ ശേഷം കരച്ചില്‍ നിര്‍ത്താന്‍ പാട്ടുപാടി. പിന്നെ എടുത്തുകൊണ്ടുനടന്നു. ശേഷം മക്കളെ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ ശാന്തനാക്കി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഭാര്യ ഉപേക്ഷിച്ചുപോയതാണ്. മക്കളെ വളര്‍ത്താന്‍ നിവര്‍ത്തിയില്ല. മരിക്കുമെന്നു വരെ അയാള്‍ പറഞ്ഞു. സ്വന്തം മുഖത്തടിച്ചും കരഞ്ഞും നിലവിളിച്ചുമാണ് യുവാവ് ആദ്യം പ്രതികരിച്ചത്. ഇത്രയുമറിഞ്ഞപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു.

കോടനാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് യുവാവ് താമസിക്കുന്നത്. പോ ലീസ് എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നു. കുഞ്ഞുങ്ങളെ നോക്കാന്‍ മറ്റാരുമില്ലെന്ന് അറിഞ്ഞതോടെ കുട്ടികളുടെ താത്ക്കാലിക സംരക്ഷണ ഉത്തരവാദിത്തം പോലീസിനായി. പോലീസ് സ്റ്റേഷനില്‍ കുഞ്ഞുമക്കള്‍ പിച്ചവെച്ചു. പോലീസുകാര്‍ പുഞ്ചിരിയോടെ എടുത്തുനടന്നു. ബേബി ഫുഡും ഉടുപ്പുകളും നല്‍കി. ഒടുവില്‍ സ്‌നേഹത്തോടെയുള്ള പരിചരണത്തില്‍ കുഞ്ഞുങ്ങളുടെ കരച്ചിലും മാറി. ഇപ്പോല്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവാവിനെ കൂവപ്പടി അഭയ ഭവനിലും കുട്ടികളെ പുല്ലുവഴി സ്‌നേഹ ജ്യോതി ബോയ്‌സ് ഹോമിലും താല്‍ക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. പോലീസുകാര്‍ക്ക് ഉമ്മയും ചിരിയും റ്റാറ്റയും നല്‍കിയാണ് ബോയ്‌സ് ഹോമിലേക്ക് കുരുന്നുകള്‍ യാത്രയായത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവം...

0
പാലക്കാട് : കൊപ്പത്ത് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും...

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പാർട്ടി...

ആൺ സുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കിയ സംഭവം ; ആൺസുഹൃത്ത് പിടിയിൽ

0
കണ്ണൂർ : കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക...

പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ

0
ഡൽഹി: പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ...