മദ്യലഹരിയിൽ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒപ്പം താമസിച്ചിരുന്ന യുവാവിനെ കുത്തിക്കൊന്ന വിവിധഭാഷ തൊഴിലാളി പിടിയിൽ. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശി റെക്കിബുൾ (31) എന്നയാളാണ് മരിച്ചത്. ഇയാൾക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത് നിജാമുദ്ദീൻ മിയ (34)യാണ് പിടിയിലായത്.

മൂവാറ്റുപുഴയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. ഇന്നലെ ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെയാണ് സുഹൃത്തിനെ നിജാമുദ്ദീൻ കുത്തിയത്. ഒപ്പം താമസിക്കുന്ന മറ്റുള്ളവർ റെക്കിബുള്ളിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടത് നെഞ്ചിൽ വാരിയെല്ലുകൾക്കിടയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...