മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സംഗം ചെയ്ത് ഓട്ടോഡ്രൈവർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: യാത്രാക്കൂലി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സം​ഗം ചെയ്ത ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനാണ് 25 കാരനായ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഇരയുടെ മൊബൈൽ ഫോണും എടിഎം കാർഡും ഡ്രൈവർ എടുത്തുകൊണ്ടുപോയിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ഘാട്‌കോപ്പറിൽനിന്ന് ഓട്ടോ വിളിച്ചു. ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാൻ കഴിയാത്തത് ഡ്രൈവറെ വലച്ചു. ഒടുവിൽ ഒരു മണിക്കൂറിന് ശേഷം 250 രൂപ യാത്രാക്കൂലിയായി ഡ്രൈവർ ആവശ്യപ്പെട്ടു. എന്നാൽ 100 രൂപയാണ് യാത്രക്കാരൻ നൽകിയത്.

തുടർന്ന് നൽകാൻ ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ യാത്രക്കാരൻ 100 രൂപ നോട്ട് നൽകി. തുടർന്ന് രോഷാകുലനായ ഡ്രൈവർ ബലം പ്രയോഗിച്ച് യാത്രക്കാരനെ പ്രദേശത്തെ പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് എടിഎമ്മിൽ നിന്ന് 200 രൂപ പിൻവലിപ്പിച്ചു. പിന്നീട് മൊബൈൽ ഫോണും എടിഎം കാർഡും എടുത്തുകൊണ്ടുപോയതായും പോലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. നാണക്കേട് തോന്നിയതിനാൽ പുറത്തുപറയാൻ വൈകിയെന്നും മൊബൈൽ ഫോൺ തിരികെ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഐപിസി 377, 394 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...