ദുബായ് എയര്‍പോര്‍ട്ടുകളിലെ ടാക്‌സികളുടെ എണ്ണം ഇരട്ടിയാക്കുന്നു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും യാത്ര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ ടാക്‌സികളുടെ എണ്ണം ഇരട്ടിയാക്കുന്നു. 100 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 350 പുതിയ പരിസ്ഥിതി സൗഹൃദ ടാക്സികള്‍ ഇതിലൂടെ വരാന്‍ സാധിക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒരോ ദിവസവും ദുബായില്‍ യാത്രക്കാരുടെയും സന്ദര്‍ശകരുടെയും എണ്ണം കൂടി വരുകയാണ്. വിസയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ലഘൂകരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് ടാക്‌സി സര്‍വീസ് ദുബായ് എയര്‍പോര്‍ട്ടുകളിലും റാഷിദ് തുറമുഖത്തും വരെ എത്തി ചേരും. യാത്രക്കാര്‍ ഏത് തരത്തിലുള്ള ലക്ഷ്യ സ്ഥാനത്തേക്കും പെട്ടെന്ന് പോകാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു ടാക്‌സി സംവിധാനം കൊണ്ടു വരാന്‍ ആണ് ദുബായ് ലക്ഷ്യം വെക്കുന്നത്. പുതിയ ടാക്സി യൂണിറ്റുകള്‍ക്കൊപ്പം 5,566 വാഹനങ്ങളും ടാക്സി മേഖലയിലെ വിപണി 45 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് വരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.

എയര്‍പോര്‍ട്ട് ടാക്‌സികളുടെ എണ്ണം 350ല്‍ നിന്ന് 700 ആക്കി മാറ്റുന്നത് രാജ്യത്ത് എത്തുന്ന യാത്രക്കാരുട പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. ഇത് തന്ത്രപരമായ ഒരു തീരുമാനത്തിലേക്കാണ് പോകുന്നത്. ദുബായ് ടാക്‌സി കമ്പനി സിഇഒ മന്‍സൂര്‍ റഹ്മ അല്‍ ഫലാസി ഇക്കാര്യം പറഞ്ഞു. കാത്തിരിപ്പ് സമയം കുറയ്ക്കുകയും യാത്രക്കാര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കുകയും ആണ് ഇതിലൂടെ ചെയ്യുന്നത്. ഒരു പരിധി വരെ ദുബായിയുടെ പ്രതിച്ഛായ തന്നെ മാറ്റുന്ന തരത്തിലേക്കാണ് ഇത് പോകുന്നത്. എമിറേറ്റിന്റെ സേവനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വിവിധ തരത്തിലുള്ള പരിപാടികളാണ് കൊണ്ടുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: കല്ലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...