‘ആരുടെയൊക്കെയോ വാക്ക് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവ’ ; ശ്വേതാ മേനോനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

For full experience, Download our mobile application:
Get it on Google Play

 കൊച്ചി : താരസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രസിഡന്റ് ശ്വേതാ മേനോനെ പരിഹസിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അമ്മയിൽ പവർ ഗ്രൂപ്പുണ്ടെന്ന ശ്വേതാ മേനോന്റെ അവകാശവാദത്തെയാണ് ഭാഗ്യലക്ഷ്മി പരിഹസിച്ചത്. ഇങ്ങനെയൊരു ഗ്രൂപ്പുണ്ടായിരുന്ന കാര്യം തങ്ങൾക്കാർക്കും അറിയില്ലായിരുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. സംഘടന നടത്തിക്കൊണ്ടുപോകാൻ അറിയില്ലെന്ന് സ്വയം സമ്മതിക്കുകയാണ് വേണ്ടത്. ശ്വേതാ മേനോൻ ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവയാണെന്നും ഭാഗ്യലക്ഷ്മി പരിഹസിച്ചു. “അയ്യോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. പക്ഷെ അന്ന് ആ പെൺകുട്ടിയുടെ വിഷയം വന്നപ്പോ നിങ്ങൾ എവിടെയായിരുന്നു? ഒരിക്കൽ പോലും അവളെ ഒന്ന് കാണുകയോ വിളിക്കുകയോ ചെയ്തോ?

എന്നിട്ട് നിങ്ങൾ പറയുന്നു അവിടെ സ്ത്രീകൾക്ക് voice ഇല്ലെന്ന് നിങ്ങൾ പോലും സ്ത്രീകളോടൊപ്പമല്ല. ഏതാണ് ഈ പവർ ഗ്രൂപ്പ്‌?. നിങ്ങൾക്ക് സംഘടന നടത്തിക്കൊണ്ട് പോകാൻ അറിയില്ലെന്ന് പറയു. ആരൊക്കെയോ പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന ഒരു പാവ.” ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...