റാന്നി വാകത്താനത്ത് സ്വകാര്യ വൃദ്ധസദനത്തിന്‍റെ നിര്‍മ്മാണം മൂലം സമീപവാസികളുടെ സഞ്ചാരമാര്‍ഗം ഇല്ലാതാകുമെന്ന് ആശങ്ക

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇടമണ്‍ വാകത്താനത്ത് സ്വകാര്യ വൃദ്ധസദനത്തിന്‍റെ നിര്‍മ്മാണം മൂലം സമീപവാസികളുടെ സഞ്ചാരമാര്‍ഗം ഇല്ലാതാകുമെന്ന് ആശങ്ക. പഴവങ്ങാടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ വാകത്താനം – ഉള്ളിരിക്കല്‍ പടി റോഡിന്‍റെ വശമാണ് കെട്ടിട നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഇടിഞ്ഞത്. വാകത്താനത്ത് സ്വകാര്യ വ്യക്തിയാണ് വൃദ്ധസദനം നിര്‍മ്മിക്കുന്നത്. റോഡിന്റെ വശം കെട്ടുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി എടുത്തതോടെയാണ് വാകത്താനം ഉള്ളിരിക്കൽ പടി റോഡ് അപകടാവസ്ഥയിൽ ആയത്.

വാർഡംഗം പലതവണ വിഷയം ഉടമയോടു പറഞ്ഞിട്ടും റോഡിന്റെ വശം കെട്ടാൻ ഇയാള്‍ തയാറായില്ല. വാര്‍ഡംഗം പഞ്ചായത്തിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ ഉടമയുടെ ഭാര്യയും കുട്ടികളുമടക്കം  എതിർപ്പുമായി വന്നു. മുപ്പതോളം കുടുംബങ്ങളുടെ ഏക ആശ്രയം ആണ് ഈ റോഡ്. അനധികൃതമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സ്ഥാപന ഉടമ റോഡിന്‍റെ വശം കെട്ടി റോഡ് ബലപ്പെടുത്തി പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കെട്ടിട നമ്പർ പോലും കിട്ടാത്ത സ്ഥാപനത്തിൽ ലൈസൻസ് ഇല്ലാതെ ആരാധനയും നടത്തിവരുന്നതായും ആരോപണമുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...